target="_blank">Pappadam

മടിച്ചുനിൽക്കാതെ കടന്നുവരൂ, ഇതിലൊരെണ്ണത്തെ ‘പഞ്ഞിക്കിടൂ’:

സുന്ദരം

വലിപ്പം കുറവുള്ള ഇമേജ് ഫയലുകൾ ഠപ്പേന്ന് ലോഡാവും. സൈസ് തുച്ഛം ഗുണം മെച്ചം എന്ന ലൈനാണ് ‘പപ്പടത്തിന്റേത്’.

silhouette of a large 2 megabyte image shrunk into a smaller 82 kilobyte image

ലളിതം

ഫയൽ ഇട്ട്, മാറ്റങ്ങളൊക്കെ നോക്കി, അങ്ങ്ട് സേവ് ചെയ്യുക - പരിപാടി കഴിഞ്ഞു! കൗതുകം കൂടുതലാണോ? സെറ്റിങ്സിലെ കുന്ത്രാണ്ടങ്ങളിലൊക്കെ ഒന്ന് പിടിച്ചും തിരിച്ചും നോക്കാം.

grid of multiple images

സുരക്ഷിതം

സ്വകാര്യതയെപ്പറ്റി ടെൻഷനൊന്നും വേണ്ടാ! കാരണം, ഇമേജ് ഫയലുകൾ നിങ്ങളുടെ ഡിവൈസിൽ തന്നെയാണ്, എങ്ങോട്ടും അപ്‌ലോഡാകുന്നില്ല! അതായത് ‘പപ്പടം’ തനി ലോക്കലാണെന്ന്. ഇതിപ്പൊ ലാഭായല്ലോ!

silhouette of a cloud with a 'no' symbol on top